Thursday, 24 November 2016

കാൻസർ!!!!

മുറിവേറ്റത് നിനക്ക്...
വേദന കൊണ്ട് പിടയുന്ന എന്നെ
മുറുകെപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോൾ,
ഏത് ഭാവമായിരുന്നു നിനക്ക്....?



കാഴ്ച

ദൈവം ശ്രദ്ധിച്ചിരുന്നു...
ഇരുട്ടിനോടുള്ള എന്റെ സൗഹൃദത്തെ...
വ്യാഴവട്ടങ്ങൾ മാറി വന്നപ്പോൾ
പിന്നീടത്, തീവ്രതയേറിയ പ്രണയമായി മാറി...
വെളിച്ചമെന്നെ വേദനിപ്പിച്ചു വ്രണപ്പെടുത്തിയത് കണ്ടിട്ടാവണം..
ഒടുക്കം,
ദൈവമെന്നിലെ കാഴ്ചയെ മറച്ചു തന്നത് !!


Friday, 4 November 2016

മഴ!!

ഇടിമുഴക്കം ഭയപ്പാടുകൾ വരുത്തി
നിനച്ചിരുന്നെങ്കിലും,
മിന്നൽപ്പിണരുകൾ കൊള്ളിയാൻ വീശിയപ്പോൾ, ഞെട്ടലേറ്റു.
ഒടുവിലറിഞ്ഞു,
മഴയെന്നു കരുതിയ ആശ്വാസം,
മിഴിനീരൊഴുക്കായിരുന്നു...
മഴപ്പാടുകളേറ്റത് ഹൃത്തിനും.
എന്തിനെന്നറിയാതെ...ഇനിയും തോരാതെയീ... മഴ!!