Thursday, 5 November 2015

ആർക്കറിയാം..!

വാനോളം ഉയർന്ന മണിഗോപുരങ്ങൾ
ഒരിക്കലെങ്കിലും കാറ്റിലാടിയിരുന്നെങ്കിൽ..,
ഇലകൾ മുട്ടിയുരുമ്മി നൃത്തം ചെയ്യുന്ന
മരങ്ങളെപ്പോലെ അവയും വേട്ടയാടപ്പെടുമായിരുന്നോ..?
ഇലയൊഴുക്കും ഓളങ്ങളോടും
അതിലുപരി പ്രകൃതിയുടെ വികൃതികളോടുമാവാം
ഒരു പക്ഷെ, മനുഷ്യന് വിരക്തി തോന്നിയത്...
ആർക്കറിയാം..!


No comments:

Post a Comment