"നിശബ്ദത പാലിക്കുക''
ഇത് ചിന്തകളോടല്ല...
അക്ഷരങ്ങളെ വാക്കുകളായും
വാക്കുകളെ ആശയങ്ങളായും
പെരുപ്പിക്കുന്നവരെ ആശ്വസിപ്പിക്കാൻ പതിപ്പിച്ചത്...
ചിന്തകൾക്ക് ആക്കം കൂട്ടുന്ന ചങ്ങലകൾ
വലിച്ചു മുറുക്കാൻ....
ഒരുവന്റെ ഒച്ച കൊണ്ടും നൂറ്റാണ്ടുകൾക്കകലെ
മുഴങ്ങേണ്ട സത്യങ്ങൾ ചോർന്നു പോവാതിരിക്കാൻ..
"ഘടികാരം''
ഇത് ചിന്തകളോട്....
വട്ടത്തിനുള്ളിൽ തിരിഞ്ഞു കൊണ്ടിരിക്കുന്ന
സൂചി കൊണ്ട് ഓർമ്മിപ്പിക്കാൻ പതിപ്പിച്ചത്..
സമയം പരിമിതമാണ്......
അറിവു നിറച്ച് ചിന്തയുതിർക്കേണ്ട വെടിക്ക്,
ഇനി നിമിഷങ്ങൾ മാത്രം ആയുസ്സ്...!
മഴ നനഞ്ഞ് വീര്യം ചോരുന്നതിന് മുമ്പ്
അവ വിപ്ലവങ്ങൾ സൃഷ്ടിക്കട്ടെ..!
ഇവിടം,
"നിശബ്ദത പാലിക്കാതിരിക്കുക''

No comments:
Post a Comment