Friday, 25 September 2015

Self !!!

Now, I think I have an opportunity myself. Perhaps my duty to do with the soul of mine. Because, I'm in a search for something...somewhat..,what to say...yeah! It's like a search for mysterious horizons within me!!! 

I couldn't  just utter a word without much clarity or couldn't talk something beyond it as if I desperately releases its divinity before the world. 

My search is an exploration from my soul to the distance of miles away through my journey. But it should be a lonely journey, journey of me and myself only!!! Just like moving towards the tail of the path that might ends with a result to me, I hope! I might hail the particular journey as something usual. But my sensation towards it is not that and also not like my whole "madness"..!!

Actually l don't know how to explain such an awesome experience before someone. Did you get me? Yeah! I would like to sink in the deep, darken ways even if I supposed to come across adventurous meets, even if it might be a trouble to me, I'm ready to accept my fate. But I should need a long journey. I have to explore miles away. The exploration might be something like love, perhaps the value of it or might be hatred sometimes. I don't know about it's nature. But ought to become a traveller in such a way, where I would be alone in my journey, throughout my path with powerful destination. No strong thunder and wild storm could destroy me and my dreams!!!! 

I really need a change to alter my way of thinking to wonder myself with the horizons that hide behind the creation of ultimate ancestor...!!!



Monday, 7 September 2015

ഭ്രൂണഹത്യ....

കാർമേഘങ്ങൾക്കിടയിൽ ഏകയായ മേഘമായി അവൾ..
ഒരു ദശക്കാലം ഓർത്തു വിലപിച്ചത്..
ഒരു മിഴിനീർ പൊഴിക്കാനില്ലാതെ വറ്റിപ്പോയതും!

                                      * * * *

കുഞ്ഞേ...
പരുന്തു റാഞ്ചുമെന്ന് പേടിച്ച് മാറോടു ചേർത്തു വെച്ചതാണ്..
പ്രാണവേദനയേറ്റ് നൊന്തു പ്രസവിച്ചതല്ലേ നിന്നെ..
ആദ്യമായി നീ അമ്മിഞ്ഞപ്പാലിൻ മധുരം നുകർന്നപ്പോൾ,
മേഘക്കീറുകൾക്കിടയിലേക്ക് മാഞ്ഞു പോയതല്ലേ എന്റെ നൊമ്പരങ്ങൾ...
സ്ത്രീത്വത്തിന് അന്ന് കയ്യൊപ്പു ചേർക്കുമ്പോൾ, എന്നിലെ അമ്മയെ ഞാൻ നിന്നിലൂടെയല്ലേ തിരിച്ചറിഞ്ഞത്..
എന്റെ മാറിലെ ചൂടേറ്റ് നീ മയങ്ങിയപ്പോൾ, അന്നാദ്യമായി വിരഹത്തിന്റെ വേനൽച്ചൂടുകൾ എന്നിൽ മഴയായ് പെയ്തു തോർന്നു..
അമ്മയെന്ന രണ്ടക്ഷരം എന്നിലെ സിരകളെ അതിജീവിപ്പിച്ചു..
                     
                                      * * * *

വാസ്തവത്തിൽ എന്താണ് സംഭവിച്ചത്..?
എപ്പഴോ...ഭ്രാന്തമായിപ്പോയിരുന്നുവോ എന്റെ മനസ്..
മറന്നു പോയതായിരുന്നുവോ നിന്നെ ഞാൻ..
നിന്റെ ജീവൻ എന്നിൽ വളർന്നു തുടങ്ങിയപ്പോൾ ഞാൻ തടയാൻ വെമ്പുകയായിരുന്നോ...??
കുഞ്ഞേ...മാപ്പ്...!
അറിഞ്ഞിരുന്നില്ല ഞാനെന്നെ..
ചിറകടിയുയർന്നില്ല നിന്റെ....!


Sunday, 6 September 2015

Kiddish naughtiness !!


To me, memories are like chocolates to a child; a few chocolate pieces. Because, I just fell in love with them 😍 I don't know actually from which moment I had given such an awesome passion to my memories....💞 In those memories, 'childhood' plays an inevitable role. No one could chop me up from thinking of my early youth. Yeah, let me recollect those naughty experiences for a while.. I would like to open a chotta world of mine here...👧

Childhood is one of the brilliant experiences in my life. Words are not that much enough to explain its brilliancy💃While remembering childhood memories, I could get an inexplicable pleasure 😘 I could remind my busy evenings for complete my  home works and copy writings. I had open a world of rainbow myself and create some rules for everything inside it. In my rainbow world, I had find my own cute happiness and enjoyments. There were a cupboard in which I used to kept my things like colour books, rubber, pens, colour pencils and toys..."assets of the time" 👰

Once I got angry towards my mom whom did violated one of my rules. She ordered me to pass my toys to somebody else who come as "guests" to our home, reluctantly i did so 😜👫 It was my routine work to wander throughout my home and misplaces things to anywhere else 😎 Then I had find my great pleasure in waiting for the music from fridge while it signalling to close abruptly😀 I had a silly job to play with raindrops that I used to watch it's shape from starting point till it's death on the floor 😇 While lying on my bed for sleep, I had tried to follow one of the leaves of fan in it's working condition and disappointed in fails to do so 😕 

My few chocolate pieces are just introduced in front of you...like the naughtiness of a cute, innocent childhood...! 😍😘

Saturday, 5 September 2015

സഞ്ചാരിയുടെ കുറിപ്പുകൾ.....!

ഓർമ്മ മന്ദിരത്തിനരികിലിരുന്ന്...
കരയാതെ അസ്തമയത്തിലേക്കുറ്റു നോക്കി എണ്ണിക്കൊണ്ടിരിക്കുകയാണു ഞാൻ..
നിറമറ്റ, ജീവനറ്റ എന്റെ ദളങ്ങളെ..

വേനലിൽ...,
കനത്തു നിന്ന ചൂടിൻ നോവും നിഗൂഢതയും
ഹൃദയത്തിന്റെ കലുഷമായ വികാരങ്ങൾക്കിടയിൽ,
ചുടുചോര മണക്കുന്ന കാറ്റിന്റെ കലമ്പലിൽ,
ഇല്ലാതാകുമെന്നറിഞ്ഞിട്ടും അവിടം വീണ്ടും തിരയുന്നു..
വ്യതിചലിച്ചു പോയ ഒരു കൂട്ടം സ്വപ്നങ്ങളെ,
കൂടെ, ഹൃത്തിന്റെ മൃദുലതയിൽക്കിടന്ന് പിടയുന്ന അപൂർവ്വ വികാരത്തിന്റെ നേരിപ്പോടിൻ ദാഹമകറ്റിക്കൊണ്ടിരിക്കുന്നു...

പിന്നീട്..ഓരോ നിമിഷങ്ങളുടെയും അർദ്ധാംശങ്ങളിലും ഭൂമീദേവിക്ക് അന്യയായ്, നിത്യവീഥികൾക്ക് ഏകയായ്, ജീവിച്ചു തുടങ്ങി..
എപ്പഴോ, മരണത്തിന്റെ മിഥ്യമായ കൈകൾ തലോടിയോ??
എങ്കിലും അജ്ഞാതമാം ചുരുളുകൾക്കിടയിലെവിടെയോ സ്ഥാനം പിടിച്ചു..

പിന്നീടൊരു കണ്ടെത്തലായിരുന്നു..സ്വയം തേടി മടുത്തു..
ഇന്റർനെറ്റിൽ..ബ്ലോഗുകളിൽ..ഓർക്കുട്ടിൽ..
എല്ലായിടവും ശൂന്യം!
ഒടുവിൽ, ഓർമ്മക്കൂട്ടിലും ശൂന്യതയെന്ന് കണ്ടെത്തി..
എങ്കിലും,
ദൈവത്തിന്റെ വികൃതികളിൽ വീണ്ടും ജീവിച്ചു തുടങ്ങി..
നിറഞ്ഞ ശൂന്യതയിൽ നിന്നും..
അവിടം, കൂട്ടിന് ഒരു കളിമൺ ഹൃദയവും അപാരതയുടെ ഏകാന്തതയും മാത്രം അവശേഷിച്ചു..

ഓർമ്മ മന്ദിരത്തിനു മുകളിൽ പറന്നു വീണ ഒരു മയിൽപ്പീലിത്തുണ്ട്..
അതിൽ മറ്റൊരു ഹൃദയം കണ്ടു..
ഒരുവേള, പാദസരക്കിലുക്കവുമായ് വന്ന എന്റെ ബാല്യത്തെ ഓർമ്മിപ്പിച്ചുവോ...??
പൊട്ടിയ സ്ലേറ്റിൻ കഷണത്തിൽ ആദ്യമായി കോറിയിട്ട വാക്കും തെളിയുന്നു..""അമ്മ'..!
നാവിൽ തേനും വയമ്പും തൊട്ടു നൽകി;
പെൻസിലിനിടയിൽ പിടിച്ച വിരലുകളുടെ ഇത്തിരി നോവ്..
കളങ്കമില്ലാത്ത ബാല്യത്തിൻ സ്നേഹവും കാരുണ്യവും ഒരിക്കൽ കൂടി ഓർത്തു പോയി..
എപ്പഴോ..ഞാനതെല്ലാം നിർവ്വികാരതയിൽ അടക്കിയിരുന്നുവോ...??
മറവിയുടെ കയത്തിൽക്കെട്ടി താഴ്ത്തിയിരുന്നുവോ..??

എന്റെ ഓർമ്മ തിരിച്ചു നൽകി...
ഒടുവിൽ ആ മയിൽപ്പീലിത്തുണ്ടും എന്നോട് മൊഴിഞ്ഞു..
ഞാൻ തേടിയ വാക്കുകൾ....സത്യം..!
നൊമ്പരങ്ങളിൽ നിറഞ്ഞു തുളുമ്പുന്ന സത്യം!
അവയും ഇന്നും അലയുകയാണത്രെ..
ഒരിക്കലും കണ്ടെത്താനാവാത്ത അതിന്റെ മനസ്സിനെ..

ആത്മാവിന്റെ നൊമ്പരമായിരുന്നുവോ ഞാൻ..?
എന്റെ സഞ്ചാരമായിരുന്നുവോ ചിതലരിച്ച ഈ കുറിപ്പു പുസ്തകം..?
അതെ..,
ഈ ഓർമ്മമന്ദിരം എന്റെ ശവകുടീരവും!



എന്റെ പ്രണയിനിക്ക്..എന്റെ പ്രകൃതിക്ക്...!

വെൺപുലരികളിൽ....
പ്രകൃതി ഓരോ തളിരും പൂവും സമ്മാനിക്കുമ്പോഴും,
എന്തേ മാനവഹൃദയം വർണ്ണാഭമാവാത്തത്..
ആഹ്ലാദം കൊണ്ട് കവിഞ്ഞൊഴുകാത്തത്..
വസന്തങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന
പ്രകൃതി ചതിക്കില്ലെന്ന് ഞാൻ കേട്ട അറിവുകളിലുണ്ട്..
കൂടെ, ഹൃദയം കൊണ്ട് അവ നൽകിയ ചുംബനത്തിലുമുണ്ട്...
അതാവാം തെന്നലിന്റെ നൈർമ്മല്യവും വെൺമയും എന്റെ ചിന്തകളിൽ കോറിയിട്ടു മാഞ്ഞത്..
നദികളൊഴുകുമ്പോൾ സിരകളിലൊഴുകും രക്തം പോലെ എന്റെ ഹൃത്തടത്തിൽ പതിഞ്ഞു ചേർന്നത്..
ഞാൻ ചേർക്കുന്ന സത്യമാണിത്...
ഉയിരിന്റെ സത്യം..!
ഓസ്കാർ വൈൽഡ് എന്ന ചിന്തകന്റെ വാക്കുകളിലുമുണ്ട് പ്രകൃതിയുടെ അർപ്പണം...
"ഒരു പൂ വിരിയാൻ ലോകം മുഴുവൻ പ്രസവവേദനയനുഭവിക്കുന്നു..."


Moments!!!

It was in a snowy morning that I found something cute. Truly I didn't think myself yet, and the cutest sight is that it made me think about something like that. It was an eye catching view excellently worked on my mind upto the deepest of my soul. Perhaps, it worked on me much passionately, I feel.  A cute butterfly is having nectar from a flower. Too much of curiosity about my vision stucked myself at the place some more time too. And I got to watch the interesting things about it soon. There it seems the butterfly is inviting all of its friends out there. Then I got the group vision of butterflies having their nectar from a huge flower (for them all). I don't know why, somehow, I felt happiness somewhere at the core of my heart. I felt myself the tiniest thing in the whole world, never witnessed the kind of plenty of little though happiness-lending views yet. A huge bunch of butterflies on a big, single flower and the sight of having their nectar were more than amazing to seen, may be, for me. It may not be a great one to everyone, but seeing such a splendid sight for the first time in my life, even at one of my bright mornings was "something" for me, for sure. Everyone would think, what nonsense the girl is talking about or the particular "something" that haunted her as it is a silly sight that could happen as usual everywhere. But I know one thing that the very "something" changed me in some ways. I felt a different perspective of thoughts in me only by the very sight I blessed to enjoy in my very morning itself. The best part about which was that I got the sight in a distance of certain inches apart itself. I stood 'about breathless' for some moments as I could get the beautiful sight in a large vision with my own eyes. I felt splendid for that 😘

And remember that the things I have described here is purest one and I'm not at all silly to say all those things, as you might think of me. If you are kind enough to read this, let me tell some other things too. Listen the words here if you are such a person to tolerate any kind of madness 😝 Because I believe, normal is the aim of unsuccessful. Hence, madness have little scope in any kind of succession. Believe me, telling these things first, I won't hide behind any clouds. I will spell it for you everyone, just lend your ears to the words, not only mine but all around you or earn some of your valuable time to read things. A good listener / reader only could be a good speaker too. Happy morning!!!😍

സ്മരണകളിൽ.....

ഇവിടം.. ചില കണ്ടെത്തലുകൾ..
ഓർമ്മപുസ്തകത്തിന്റെ ദ്രവിച്ചുപോയ താളുകളിൽ.. കോറിയിട്ടിരുന്ന എന്റെ പൂർവ്വകാല സ്മരണകളിൽ ചിലതാവാം അത്....
അന്ന് പലതും എനിക്ക് വിസ്മയങ്ങളായിരുന്നു..
മഞ്ചാടിക്കുരുവും മുല്ലമൊട്ടും..
മയിൽപ്പീലിക്കണ്ണും മാരിവില്ലും..
എന്റെ വിസ്മയങ്ങളിൽ ചിലത്..
എന്റെ ചിണുക്കങ്ങൾക്കും പാദസരക്കിലുക്കത്തിനും,
ഞാൻ കണ്ടെത്തിയത് ഒരേ കൊഞ്ചലായിരുന്നു...
എന്നാൽ, അനുഭവങ്ങളും ആയുസ്സും
എന്റെ നിഷ്കളങ്കത മറച്ചു തുടങ്ങിയപ്പോൾ,
എന്റെ വിസ്മയങ്ങൾ മറ്റൊന്നായി..
കാലമകന്ന വീഥിയിൽ എന്റെ ചിണുക്കങ്ങളും
കൊഞ്ചലുകളും സ്വപ്നം മാത്രമായ് മാറിയപ്പോൾ..
വീണ്ടും വീണ്ടും അവയെല്ലാം എന്നെ ഓർമ്മിപ്പിച്ചു
എല്ലാം ദൂരെ കൈയ്യെത്താപ്പൊക്കത്ത്
പൂത്തു നിൽക്കുന്ന മന്ദാരപ്പൂവാണെന്ന സത്യം!
ഇനിയൊരിക്കലും അവശിഷ്ടം പോലും
ചികഞ്ഞെടുക്കാൻ പറ്റാത്തത്രയും ഗാഢതയിൽ..
എന്നെ വിട്ടു പറന്നകന്ന എന്റെ സ്വപ്നങ്ങൾ..!
എന്റെ ബാല്യകാലസ്മരണകൾ..
ഇവിടം..ഞാൻ..നഷ്ട്ടപ്പെട്ടു പോയ പലതും പോലെ..
നിശബ്ദയായി...ഏകയായി....


Wednesday, 2 September 2015