ഓർമ്മ മന്ദിരത്തിനരികിലിരുന്ന്...
കരയാതെ അസ്തമയത്തിലേക്കുറ്റു നോക്കി എണ്ണിക്കൊണ്ടിരിക്കുകയാണു ഞാൻ..
നിറമറ്റ, ജീവനറ്റ എന്റെ ദളങ്ങളെ..
വേനലിൽ...,
കനത്തു നിന്ന ചൂടിൻ നോവും നിഗൂഢതയും
ഹൃദയത്തിന്റെ കലുഷമായ വികാരങ്ങൾക്കിടയിൽ,
ചുടുചോര മണക്കുന്ന കാറ്റിന്റെ കലമ്പലിൽ,
ഇല്ലാതാകുമെന്നറിഞ്ഞിട്ടും അവിടം വീണ്ടും തിരയുന്നു..
വ്യതിചലിച്ചു പോയ ഒരു കൂട്ടം സ്വപ്നങ്ങളെ,
കൂടെ, ഹൃത്തിന്റെ മൃദുലതയിൽക്കിടന്ന് പിടയുന്ന അപൂർവ്വ വികാരത്തിന്റെ നേരിപ്പോടിൻ ദാഹമകറ്റിക്കൊണ്ടിരിക്കുന്നു...
പിന്നീട്..ഓരോ നിമിഷങ്ങളുടെയും അർദ്ധാംശങ്ങളിലും ഭൂമീദേവിക്ക് അന്യയായ്, നിത്യവീഥികൾക്ക് ഏകയായ്, ജീവിച്ചു തുടങ്ങി..
എപ്പഴോ, മരണത്തിന്റെ മിഥ്യമായ കൈകൾ തലോടിയോ??
എങ്കിലും അജ്ഞാതമാം ചുരുളുകൾക്കിടയിലെവിടെയോ സ്ഥാനം പിടിച്ചു..
പിന്നീടൊരു കണ്ടെത്തലായിരുന്നു..സ്വയം തേടി മടുത്തു..
ഇന്റർനെറ്റിൽ..ബ്ലോഗുകളിൽ..ഓർക്കുട്ടിൽ..
എല്ലായിടവും ശൂന്യം!
ഒടുവിൽ, ഓർമ്മക്കൂട്ടിലും ശൂന്യതയെന്ന് കണ്ടെത്തി..
എങ്കിലും,
ദൈവത്തിന്റെ വികൃതികളിൽ വീണ്ടും ജീവിച്ചു തുടങ്ങി..
നിറഞ്ഞ ശൂന്യതയിൽ നിന്നും..
അവിടം, കൂട്ടിന് ഒരു കളിമൺ ഹൃദയവും അപാരതയുടെ ഏകാന്തതയും മാത്രം അവശേഷിച്ചു..
ഓർമ്മ മന്ദിരത്തിനു മുകളിൽ പറന്നു വീണ ഒരു മയിൽപ്പീലിത്തുണ്ട്..
അതിൽ മറ്റൊരു ഹൃദയം കണ്ടു..
ഒരുവേള, പാദസരക്കിലുക്കവുമായ് വന്ന എന്റെ ബാല്യത്തെ ഓർമ്മിപ്പിച്ചുവോ...??
പൊട്ടിയ സ്ലേറ്റിൻ കഷണത്തിൽ ആദ്യമായി കോറിയിട്ട വാക്കും തെളിയുന്നു..""അമ്മ'..!
നാവിൽ തേനും വയമ്പും തൊട്ടു നൽകി;
പെൻസിലിനിടയിൽ പിടിച്ച വിരലുകളുടെ ഇത്തിരി നോവ്..
കളങ്കമില്ലാത്ത ബാല്യത്തിൻ സ്നേഹവും കാരുണ്യവും ഒരിക്കൽ കൂടി ഓർത്തു പോയി..
എപ്പഴോ..ഞാനതെല്ലാം നിർവ്വികാരതയിൽ അടക്കിയിരുന്നുവോ...??
മറവിയുടെ കയത്തിൽക്കെട്ടി താഴ്ത്തിയിരുന്നുവോ..??
എന്റെ ഓർമ്മ തിരിച്ചു നൽകി...
ഒടുവിൽ ആ മയിൽപ്പീലിത്തുണ്ടും എന്നോട് മൊഴിഞ്ഞു..
ഞാൻ തേടിയ വാക്കുകൾ....സത്യം..!
നൊമ്പരങ്ങളിൽ നിറഞ്ഞു തുളുമ്പുന്ന സത്യം!
അവയും ഇന്നും അലയുകയാണത്രെ..
ഒരിക്കലും കണ്ടെത്താനാവാത്ത അതിന്റെ മനസ്സിനെ..
ആത്മാവിന്റെ നൊമ്പരമായിരുന്നുവോ ഞാൻ..?
എന്റെ സഞ്ചാരമായിരുന്നുവോ ചിതലരിച്ച ഈ കുറിപ്പു പുസ്തകം..?
അതെ..,
ഈ ഓർമ്മമന്ദിരം എന്റെ ശവകുടീരവും!

No comments:
Post a Comment