Monday, 18 September 2017

വളപ്പൊട്ട്

വളപ്പൊട്ടിന്റെ ഇഷ്ടക്കാരിയായ
കൂട്ടുകാരിയ്ക്ക് വേണ്ടി,
പുതിയ കുപ്പിവളകളെ,
ആരും കാണാതെ വർണപ്പൊട്ടുകളാക്കാൻ
പ്രേരിപ്പിച്ച കുട്ടിക്കാലമേ....
എന്തു കൊണ്ടോ,
നീ പഠിപ്പിച്ചു തന്ന നിഷ്കളങ്ക സ്നേഹമായിരുന്നു
ജീവിതത്തിലെ ആദ്യത്തെ നല്ല പാഠം!!

No comments:

Post a Comment